തിരുവനന്തപുരം: സ്‌കൂള്‍ പാഠപുസ്തക വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ. എസ്. യു കഴിഞ്ഞ ദിവസം നടത്തിയ നിയമസഭാ മാര്‍ച്ചില്‍ നിന്നും പോലിസിന് നേരെ കല്ലേറുണ്ടായപ്പോഴാണ് ജലപീരങ്കിയും പിന്നിട് ലാത്തിയും പ്രയോഗിച്ചതെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു.
ബാരിക്കേടുകള്‍ മറിച്ചിടാനുള്ള ശ്രമത്തെ തുടര്‍ന്ന് പോലീസുമായി ഉന്തൂം തള്ളുമുണ്ടായി. പോലീസിന് നേരെ കല്ലേറുണ്ടായപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന എക്‌സിക്യുട്ടിവ് മജിസ്ട്രട്ടിന്റെ നിര്‍ദ്ദേശപ്രകാരം ജലപിരങ്കി പ്രയോഗിച്ചു. എന്നിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകാതിരുന്നതിനെ തുടര്‍ന്നാണ് ലാത്തി വീശിയത്. ഇത് സംബന്ധിച്ച് കേസ് എടുക്കുകയും കെ. എസ്. യു. പ്രസിഡന്റ് ഷാഫി പറമ്പില്‍ അടക്കം 11 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവര്‍ക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ നല്‍കി. പിന്നിട് കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്- മന്ത്രി അറിയിച്ചു.
ഇത് സംബന്ധിച്ച് പി. സി. വിഷ്ണുനാഥ് അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ആവശ്യമായ പോലീസുണ്ടായിട്ടും പ്രവര്‍ത്തകരെ നിയന്ത്രിക്കാതെ ക്രുരമായി ലാത്തിചര്‍ജ് ചെയ്യുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു.
Discussion about this post