തിരുവനന്തപുരം: അഖിലഭാരത നാരായണീയ മഹോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ 108 ക്ഷേത്രങ്ങളില്‍ നടന്ന നാരായണീയ യജ്ഞത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം അനന്തപുരിയിലെ കരിക്കകം ശ്രീ ചാമുണ്ഡീക്ഷേത്രം ആഡിറ്റോറിയത്തില്‍ ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു. സമ്മേളനത്തില്‍ കരിക്കകം ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ എം. വിക്രമന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. നാരായണീയ മഹോത്സവം യജ്ഞാചാര്യന്‍ കെ.ഹരിദാസ്ജി മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തില്‍ നാരായണീയ മഹോത്സവം സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സനല്‍കുമാര്‍, ആര്‍.രാജഗോപാല്‍ വാര്യര്‍, ശംഖുംമുഖം ദേവീദാസന്‍, കരിക്കകം ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്‌റ് സി.മനോഹരന്‍ നായര്‍, സെക്രട്ടറി വി.അശോക് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.













Discussion about this post