തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് വെള്ളിയാഴ്ച നടത്താനിരിക്കുന്ന പണിമുടക്ക് പിന്‍വലിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സമരാനുകൂലികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. പുതിയ പമ്പുകള്‍ അനുവദിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ ഭാരവാഹികള്‍ പറഞ്ഞു. പുതിയ പെട്രോള്‍ പമ്പുകള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടിവിച്ച ലൈസന്‍സുകള്‍ പിന്‍വലിക്കുക, ഇന്ധനവിലയുടെ അഞ്ചു ശതമാനം ഡീലര്‍ കമ്മീഷന്‍ നല്‍കുക, പെട്രോള്‍ പമ്പുകള്‍ക്കു നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ നടയുന്നതിനു നടപടി സ്വീകരിക്കുക, താപവ്യതിയാനം മൂലം ഡീലര്‍മാര്‍ക്കുണ്ടാകുന്ന ഇന്ധന നഷ്ടം കമ്പനികള്‍ വഹിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.













Discussion about this post