തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ അതില്‍ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ദോഷം വരുന്ന നടപടികള്‍ ഒന്നുമുണ്ടാകില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി. നിയമസഭയുടെ ശതോത്തര ജൂബിലി ആഘോഷത്തിലും കെ. കരുണാകരന്‍ സെന്ററിന്റെ ശിലാസ്ഥാപനചടങ്ങിലും പങ്കെടുക്കാനായി തലസ്ഥാനത്തെത്തിയതായിരുന്നു അദ്ദേഹം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി താമരശേരി രൂപതയുടെയും എം.ഐ ഷാനവാസ് എംപിയുടേയും നേതൃത്വത്തില്‍ പശ്ചിമഘട്ടസംരക്ഷണ സമിതി നേതാക്കള്‍ എ.കെ ആന്റണിക്ക് നേരിട്ട് നിവേദനം നല്കി. കെപിസിസി ആസ്ഥാനത്തെത്തിയ ആന്റണിയെ സംസ്ഥാന നേതാക്കള്‍ സന്ദര്‍ശിച്ചു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നടത്തേണ്ട ഒരുക്കങ്ങള്‍ സംബന്ധിച്ച് നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിനു ചേരുന്ന യോഗത്തില്‍ പ്രകടനപത്രികയില്‍ ഉള്‍പെടുത്തേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് കെപിസിസി ആന്റണിക്ക് കൈമാറും.













Discussion about this post