ആറ്റിങ്ങല്‍: കാല്‍നടയാത്രക്കാരുടെ ഇടയിലേയ്ക്ക് കാര്‍ പാഞ്ഞു കയറി രണ്ടുപേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്. രാവിലെ ഏഴര മണിയ്ക്ക് ആറ്റിങ്ങല്‍ വലിയകുന്ന് ഗസ്റ് ഹൌസിന് സമീപത്തായിരുന്നു അപകടം. മരിച്ചവരേയും പരിക്കേറ്റവരേയും തിരിച്ചറിഞ്ഞിട്ടില്ല. ആറ്റിങ്ങലില്‍ നിന്നു വെഞ്ഞാറമൂട് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന മാരുതി ആള്‍ട്ടോ കാറാണ് അമിത വേഗതയില്‍ വന്ന വഴിയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയത്. ഉടന്‍ തന്നെ നാട്ടുകാര്‍ ഇവരെ 108 ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ സംഭവ സ്ഥലത്ത് വച്ചും മറ്റൊരാള്‍ ആശുപത്രിയില്‍ പോകും വഴിയുമാണ് മരിച്ചത്. മരിച്ച ഒരാളുടെ മൃതദേഹം ചിറയിന്‍കീഴ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വഴിയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച കാറിനെക്കുറിച്ച് വിവരം കിട്ടിയതായും ഉടന്‍ തന്നെ കാര്‍ കസ്റഡിയിലെടുക്കുമെന്നും ആറ്റിങ്ങല്‍ പോലീസ് അറിയിച്ചു.













Discussion about this post