തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തോടനുബന്ധിച്ച് ജനുവരി 3, 4 തീയതികളില്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
നാളെ (ജനുവരി മൂന്ന്) ഉച്ചകഴിഞ്ഞ് നാല് മണിമുതല്‍ എയര്‍പോര്‍ട്ട്, ശംഖുമുഖം, ആള്‍സെയിന്‍സ്, ചാക്ക ബൈപ്പാസ്, പേട്ട, പാറ്റൂര്‍, ആശാന്‍ സ്‌ക്വയര്‍, പാളയം, ആര്‍.ആര്‍. ലാമ്പ്, കോര്‍പ്പറേഷന്‍ പോയിന്റ്, മ്യൂസിയം, വെള്ളയമ്പലം, രാജ്ഭവന്‍ ഭാഗങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ഈ സമയം എയര്‍പോര്‍ട്ട് ഭാഗത്തുനിന്നും സിറ്റിയിലേക്ക് വരുന്ന വാഹനങ്ങള്‍ വലിയതുറ, പൊന്നറപ്പാലം-കല്ലുമ്മൂട്-ഈഞ്ചയ്ക്കല്‍ വഴിയും പാളയം ഭാഗത്തുനിന്നും ശംഖുമുഖം, എയര്‍പോര്‍ട്ട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ആയുര്‍വേദ കോളേജ്-ഉപ്പുടാമൂട് പാലം-പടിഞ്ഞാറേക്കോട്ട-ഈഞ്ചയ്ക്കല്‍-വലിയതുറ വഴിയോ, പി.എം.ജി-പട്ടം-കുമാരപുരം-കിംസ്-വെണ്‍പാലവട്ടം ജംഗ്ഷന്‍-വേളി-വെട്ടുകാട്-ശംഖുമുഖം വഴിയോ പോകേണ്ടതാണ്. നെടുമങ്ങാട് ഭാഗത്തുനിന്നും തമ്പാനൂര്‍, കിഴക്കേക്കോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പേരൂര്‍ക്കട-ഊളമ്പാറ-പൈപ്പിന്‍മൂട്-ശാസ്തമംഗലം-കൊച്ചാര്‍ റോഡ്-ഇടപ്പഴഞ്ഞി-എസ്.എം.സി-വഴുതക്കാട് വഴി പോകേണ്ടതാണ്. എം.സി റോഡില്‍ നിന്നും തമ്പാനൂര്‍, കിഴക്കേക്കോട്ട ഭാഗത്തേയ്ക്ക് വരുന്നതും, തിരിച്ച് പോകുന്നതുമായ വാഹനങ്ങള്‍ മണ്ണന്തല-മുക്കോല-പേരൂര്‍ക്കട- പൈപ്പിന്‍മൂട്- ശാസ്തമംഗലം-കൊച്ചാര്‍ റോഡ്-ഇടപ്പഴഞ്ഞി-എസ്.എം.സി-വഴുതക്കാട് വഴിയും. എന്‍.എച്ച് റോഡില്‍ നിന്നും തമ്പാനൂര്‍ കിഴക്കേക്കോട്ട ഭാഗത്തേക്ക് വരുന്നതും തിരിച്ച് പോകുന്നതുമായ വാഹനങ്ങള്‍ ഉള്ളൂര്‍-കേശവദാസപുരം-പട്ടം-കവടിയാര്‍-അമ്പലമുക്ക്- കുരിശ്ശടി- ഊളമ്പാറ-പൈപ്പിന്‍മൂട്- ശാസ്മംഗലം-കൊച്ചാര്‍ റോഡ്-ഇടപ്പഴഞ്ഞി-എസ്.എം.സി- വഴുതക്കാട് വഴിയും കിഴക്കേക്കോട്ട ഭാഗത്തുനിന്നും വട്ടിയൂര്‍ക്കാവ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തമ്പാനൂര്‍ ഫ്‌ളൈ ഓവര്‍-തൈക്കാട്-വഴുതക്കാട്-എസ്.എം.സി-ഇടപ്പിഴിഞ്ഞി-കൊച്ചാര്‍ റോഡ്-മരുതംകുഴി വഴിയും പോകണം.
നാലിന് രാവിലെ എട്ട് മണി മുതല്‍ പത്ത് മണിവരെ മ്യൂസിയം, വെള്ളയമ്പലം, രാജ്ഭവന്‍, റ്റി.റ്റി.സി ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. നെടുമങ്ങാട് ഭാഗത്തുനിന്നും തമ്പാനൂര്‍, കിഴക്കേക്കോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പേരൂര്‍ക്കട-ഊളമ്പാറ-പൈപ്പിന്‍മൂട്-ശാസ്തമംഗലം-കൊച്ചാര്‍ റോഡ്-ഇടപ്പഴിഞ്ഞി-എസ്.എം.സി-വഴുതക്കാട് വഴി പോകണം. പാളയം ഭാഗത്തുനിന്നും നെടുമങ്ങാട്, പേരൂര്‍ക്കട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തമ്പാനൂര്‍-ഫ്‌ളൈ ഓവര്‍-തൈക്കാട്-വഴുതക്കാട്-എസ്.എം.സി-ഇടപ്പഴിഞ്ഞ-കൊച്ചാര്‍ റോഡ്-മരുതംകുഴി വഴി പോകേണ്ടതാണ്. രാവിലെ പത്ത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ കനകക്കുന്ന്-മ്യൂസിയം-കോര്‍പ്പറേഷന്‍ പോയിന്റ്-ആര്‍.ആര്‍. ലാമ്പ് ജംഗ്ഷന്‍-പാളയം- ആശാന്‍ സ്‌ക്വയര്‍-എ.കെ.ജി. സെന്റര്‍-ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷന്‍-പാറ്റൂര്‍-പേട്ട- ചാക്ക-ആള്‍സെയിന്റ്‌സ്-ശംഖുമുഖം ലോര്‍ഡ്‌സ് ഹോസ്പിറ്റല്‍ ജംഗ്ഷന്‍- വെണ്‍പാലവട്ടം-ആക്കുളം പാലം-തമ്പുരാന്‍ മുക്ക്-മേടനട-ഗുരുനഗര്‍-വി.എസ്.എസ്.സി ജംഗ്ഷന്‍-മുക്കോലയ്ക്കല്‍ ജംഗ്ഷന്‍-ആറ്റിന്‍കുഴി-ടെക്‌നോപാര്‍ക്ക് ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ഈ സമയം എയര്‍പോര്‍ട്ട് ഭാഗത്തുനിന്നും സിറ്റിയിലേക്ക് വരുന്ന വാഹനങ്ങള്‍ വലിയതുറ-പൊന്നറപ്പാലം-കല്ലുമ്മൂട്-ഈഞ്ചയ്ക്കല്‍ വഴിയും പാളയം ഭാഗത്തുനിന്നും ശംഖുമുഖം എയര്‍പോര്‍ട്ട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ആയുര്‍വേദ കോളേജ്-ഉപ്പിടാമൂട് പാലം-പടിഞ്ഞാറേക്കോട്ട-ഈഞ്ചയ്ക്കല്‍-വലിയതുറ വഴി പോകണം. നെടുമങ്ങാട് ഭാഗത്തുനിന്നും തമ്പാനൂര്‍, കിഴക്കേക്കോട്ട ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ പേരൂര്‍ക്കട-ഊളമ്പാറ-പൈപ്പിന്‍മൂട്-ശാസ്തമംഗലം-കൊച്ചാര്‍ റോഡ്-ഇടപ്പഴിഞ്ഞി-എസ്.എം.സി-വഴുതക്കാട് വഴി പോകണം. എം.സി.റോഡില്‍ നിന്നും തമ്പാനൂര്‍, കിഴക്കേക്കോട്ട ഭാഗത്തേക്ക് വരുന്നതും തിരിച്ച് പോകേണ്ടതുമായ വഹനങ്ങള്‍ മണ്ണന്തല-മുക്കോല-പേരൂര്‍ക്കട-അമ്പലമുക്ക്-കവടിയാര്‍- വെള്ളയമ്പലം-വഴുതക്കാട്-സാനഡു-പനവിള വഴിയും എന്‍.എച്ച്. റോഡില്‍ നിന്നും തമ്പാനൂര്‍, കിഴക്കേക്കോട്ട ഭാഗത്തേക്ക് വരുന്നതും തിരിച്ച് പോകേണ്ടതുമായ വാഹനങ്ങള്‍ ഉള്ളൂര്‍-കേശവദാസപുരം-പട്ടം-കുറവന്‍കോണം-കവടിയാര്‍-വെള്ളയമ്പലം-വഴുതക്കാട്-സാനഡു – പനവിള വഴിയും ഈ സമയം എന്‍.എച്ച്. ബൈപ്പാസ് വഴി പോകേണ്ട ആറ്റിങ്ങല്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കഴക്കൂട്ടത്തുനിന്ന് തിരിഞ്ഞ് കാര്യവട്ടം, ശ്രീകാര്യം, പോങ്ങുംമൂട്, ഉള്ളൂര്‍ വഴിയും സര്‍വ്വീസ് നടത്തണം. കിഴക്കേക്കോട്ട ഭാഗത്തുനിന്നും വട്ടിയൂര്‍ക്കാവ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തമ്പാനൂര്‍-ഫ്‌ളൈ ഓവര്‍-തൈക്കാട്-വഴുതക്കാട്-എസ്.എം.സി-ഇടപ്പഴിഞ്ഞി-കൊച്ചാര്‍ റോഡ്- മരുതംകുഴി വഴിയും പോകണം.
മൂന്ന്, നാല് തീയതികളില്‍ രാജ്ഭവന്‍-വെള്ളയമ്പലം-കനകക്കുന്ന്-മ്യൂസിയം- കോര്‍പ്പറേഷന്‍ പോയിന്റ്-ആര്‍.ആര്‍. ലാമ്പ് ജംഗ്ഷന്‍-പാളയം-ആശാന്‍ സ്‌ക്വയര്‍-എ.കെ.ജി. സെന്റര്‍- ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷന്‍-പാറ്റൂര്‍-പേട്ട-ചാക്ക-ആള്‍സെയിന്റ്‌സ്-ശംഖുമുഖം ലോര്‍ഡ്‌സ് ഹോസ്പിറ്റല്‍ ജംഗ്ഷന്‍-വെണ്‍പാലവട്ടം-ആക്കുളം പാലം-തമ്പുരാന്‍മുക്ക്- മേടനട-ഗുരുനഗര്‍-വി.എസ്.എസ്.സി ജംഗ്ഷന്‍-മുക്കോലയ്ക്കല്‍ ജംഗ്ഷന്‍-ആറ്റിന്‍കുഴി -ടെക്‌നോപാര്‍ക്ക് ഭാഗങ്ങളില്‍ റോഡിന്റെ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. സിറ്റി പോലീസിന്റെ ഗതാഗത നിയന്ത്രണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും 9497987001, 0471-2558726, 2558731 എന്നീ നമ്പരുകളില്‍ അറിയിക്കാവുന്നതാണെന്നും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പ്രധാനമന്ത്രിയുടെ കനകക്കുന്നിലെ ചടങ്ങില്‍ പങ്കെടുക്കാനായി വരുന്നവര്‍ ക്യാരിബാഗുകള്‍, വാട്ടര്‍ ബോട്ടില്‍, കുട, മൊബൈല്‍ ഫോണ്‍, ലൈറ്റര്‍, ഓയില്‍ അടങ്ങിയ കുപ്പികള്‍ എന്നിവ കൊണ്ടുവരാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.













Discussion about this post