തിരുവനന്തപുരം: തമ്പാനൂരിലെ വെള്ളപ്പൊക്കനിവാരണ പദ്ധതികള്‍, ആക്ഷന്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങള്‍കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട്, പൊതുജന സഹകരണത്തോടെ നടപ്പിലാക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷന്റെ സാന്നിധ്യത്തില്‍, സെക്രട്ടേറിയറ്റ് അനക്‌സില്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീകുമാര്‍ തീയറ്റര്‍ ജംഗ്ഷനില്‍ നിന്നും എസ്.എല്‍. തീയറ്റര്‍ വഴി ഉപ്പിലാംമൂട് ജംഗ്ഷനിലേക്കുള്ള ഡൈവേര്‍ഷന്‍ കനാലിന്റെ നിര്‍മ്മാണം ഒരു മാസത്തിനകം തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ആമയിഴഞ്ചാന്‍ തോടിന്റെ ശുചീകരണവും അനുബന്ധ ജോലികളും മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കും. തോട്ടിലേക്ക് ഖരമാലിന്യങ്ങളും മറ്റും നിക്ഷേപിക്കുന്നത് തടയാന്‍ സി.സി. ടി.വി ക്യാമറകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. തോടിന്റെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്ന അനധികൃത കൈയേറ്റങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഒഴിവാക്കും. ഇരുവശങ്ങളിലും സീവേജ് ലൈനുകള്‍ സ്ഥാപിക്കുന്നതിനും തോടിനുമുകളില്‍ സ്ലാബിട്ട്, ലാന്‍ഡ്‌സ്‌കേപ്പ്ഡ് നടപ്പാത, സൈക്കിള്‍ ട്രാക്ക്, പാര്‍ക്കിംഗ് സംവിധാനം എന്നിവ ഒരുക്കുന്നതിനുമുള്ള പദ്ധതി കെ.എസ്.യു.ഡി.പി തയ്യാറാക്കും.
യോഗത്തില്‍ ട്രിഡ ചെയര്‍മാന്‍ പി.കെ. വേണുഗോപാല്‍, കൗണ്‍സിലര്‍ ആര്‍.ഹരികുമാര്‍, കെ.എസ്.യു.ഡി.പി പ്രോജക്ട് ഡയറക്ടര്‍ യു.വി. ജോസ്, നഗരസഭാ സെക്രട്ടറി എസ്. വെങ്കടേശപതി, ഇറിഗേഷന്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ അനില്‍കുമാര്‍, റോഡ് ഫണ്ട് ബോര്‍ഡ് സിഇഒ ഹരികേഷ്, നഗരസഭാ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഉമ്മു സല്‍മ ചുങ്കത്ത്, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ പി.കെ. വിജയകുമാര്‍, സന്ദീപ്, പ്രദീപ്, അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.













Discussion about this post