തിരുവനന്തപുരം: മൊബൈല്‍ ആപ്‌സ് രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കാന്‍ യു.എസ്. ആസ്ഥാനമായ സോഫ്റ്റ് വെയര്‍ കമ്പനി ലാറ്റെ ടെക് ഗ്ലോബല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രമന്ത്രി ശശിതരൂര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫഷണല്‍ ഐ.ടി. ആപ്ലിക്കേഷന്‍ സര്‍ട്ടിഫിക്കേഷനുകള്‍ നല്‍കുന്ന മികച്ച സ്ഥാപനമാണ് ലാറ്റെ ടെക്കെന്ന് ഡയറക്ടര്‍ ഡോ.രഞ്ജിത് പിള്ള പറഞ്ഞു. യു.എസ്. കൗണ്‍സിലിനെ പ്രതിനിധീകരിച്ച് ഷാന്‍ ഷംസുദ്ദീന്‍, കെ.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ സി.എന്‍. ബാലഗോപാല്‍, അഡ്വ.ജി.മധുസൂദനന്‍പിള്ള, വിനോദ് കുമാര്‍.വി.നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.













Discussion about this post