തിരുവനന്തപുരം: ശബരിമല മാലിന്യസംസ്‌കരണ പ്ലാന്റിന്റെ നിര്‍മ്മാണോദ്ഘാടനം മകരവിളക്ക് ദിവസമായ ജനുവരി 14 ന് നടത്തുമെന്ന് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. പ്രതിദിനം അഞ്ച് എംഎല്‍ഡി (മില്യന്‍ ലിറ്റര്‍ ഡെന്‍സിറ്റി) സംസ്‌കരണ ശേഷിയുള്ള പ്ലാന്റാണ് ശബരിമലയില്‍ സ്ഥാപിക്കുക.
രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതെ തികച്ചും പ്രകൃതിക്കിണങ്ങുമാറാണ് സംസ്‌കരണം. 22.87 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. നിര്‍മ്മാണക്കാലയളവ് 18 മാസമാണ്; എങ്കിലും 12 മാസംകൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ബെയ്‌ലി പാലത്തിനുസമീപം, എക്കോസ്മാര്‍ട്ട് നിര്‍ദ്ദേശിച്ച മൂന്ന് ഏക്കറോളം സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ശബരിമല ഉന്നതാധികാരസമിതിയുടെ കീഴിലുള്ള വാസ്തുസമിതി ഇതിനായുള്ള അനുമതി ഈ മാസം ആറിന് നല്‍കിയിട്ടുണ്ട്. പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ ശബരിമലയിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരമാകും. പെരിനാട്, ആറന്മുള, കുട്ടനാട് മുതലായ പ്രദേശങ്ങളിലെ നദീതീരവാസികള്‍ക്ക് ഇത് ആശ്വാസമാകും. പമ്പയിലെ മാലിന്യസംസ്‌കരണ പ്ലാന്റിന്റെ ശേഷി മൂന്ന് എംഎല്‍ഡിയില്‍ നിന്നും അഞ്ച് എംഎല്‍ഡി ആക്കി വര്‍ധിപ്പിക്കും. എരുമേലിയും ചെങ്ങന്നൂരും പന്തളവും ടൗണ്‍ഷിപ്പാക്കി വികസിപ്പിക്കും. ശബരിമലയിലെ മാസ്റ്റര്‍പ്ലാന്‍ പദ്ധതികളുടെ നിര്‍മ്മാണപുരോഗതി ഓരോ മാസവും വിലയിരുത്തുവാന്‍ മോണിറ്ററിംഗ് കമ്മറ്റി രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.













Discussion about this post