തൃശൂര്‍: പുതിയതായി രൂപീകരിച്ച ചാലക്കുടി താലൂക്കിന്റെ ഉദ്ഘാടനം നാളെ (ജനുവരി 25) രാവിലെ 10ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. റവന്യു മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ പൊതുയോഗം ഉദ്ഘാടനം ചെയ്യും.
താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ താക്കോല്‍ മുനിസിപ്പല്‍ ചെയര്‍മാനില്‍ നിന്നും കെ.പി. ധനപാലന്‍ എം.പി ഏറ്റുവാങ്ങും. ആദ്യ സര്‍ട്ടിഫിക്കറ്റ് പി.സി. ചാക്കോ എം.പി വിതരണം ചെയ്യും. എം.പി മാരായ പി.കെ. ബിജു, പി. രാജീവ് , എം.എല്‍എ മാരായ ടി.എന്‍. പ്രതാപന്‍ , തോമസ് ഉണ്ണിയാടന്‍ പ്രൊഫ. സി. രവീന്ദ്രാഥ് , തേറമ്പില്‍ രാമകൃഷ്ണന്‍, കെ. രാധാകൃഷ്ണന്‍, ബാബു . എം. പാലിശ്ശേരി , വി.എസ്. സുനില്‍കുമാര്‍ , കെ.വി അബ്ദുള്‍ ഖാദര്‍ , പി.എ. മാധവന്‍, എം.പി. വിന്‍സന്റ്, ഗീത ഗോപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ കളക്ടര്‍ എം.എസ്. ജയ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ബി.ഡി. ദേവസ്സി എം.എല്‍.എ സ്വാഗതവും തഹസില്‍ദാര്‍ പി.കെ. ഉണ്ണികൃഷ്ണന്‍ നന്ദിയും പറയും.













Discussion about this post