തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പു കേസുകളില്‍ കേരളം രണ്ടാം സ്ഥാനത്താണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 6,506 സാമ്പത്തിക തട്ടിപ്പു കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്. ഇതിലൂടെ 850 കോടി രൂപയുടെ നഷ്ടമുണ്ടായതായി രമേശ് ചെന്നിത്തല രേഖാമൂലം നിയമസഭയെ അറിയിച്ചു.












