പത്തനംതിട്ട: പരുവ മഹാദേവ ക്ഷേത്രത്തിലെ പഞ്ചലോഹ ധ്വജപ്രതിഷ്ഠയും ഉത്സവവും ഫെബ്രുവരി രണ്ടു മുതല്‍ 18 വരെ നടക്കും. ഫെബ്രുവരി ഒമ്പതിനു രാവിലെ എട്ടിനും ഒമ്പതിനും മധ്യേ തന്ത്രിമുഖ്യന്‍ പുത്തില്ലം നാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ധ്വജപ്രതിഷ്ഠ നടക്കും. വൈകുന്നേരം 5.30ന് പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് കൊടിയേറ്റും.
പ്രതിഷ്ഠയ്ക്കായുള്ള പഞ്ചലോഹ ധ്വജം ഇന്നു പരുമല പനയന്നാര്‍ക്കാവില്‍ നിന്നും ഘോഷയാത്രആരംഭിക്കും. ഫെബ്രുവരി ഒമ്പതിനു രാത്രി ഏഴിനു നടക്കുന്ന സമര്‍പ്പണ സമ്മേളനം നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും.
വെച്ചൂച്ചിറ മധു അധ്യക്ഷത വഹിക്കും. എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍.നരേന്ദ്രനാഥന്‍നായര്‍, ഡോ.സി.വി ആനന്ദബോസ്, ഗുരുവായൂര്‍ ദേവസ്വം അംഗം എന്‍.രാജു, എസ്എന്‍ഡിപി എരുമേലി യൂണിയന്‍ സെക്രട്ടറി ശ്രീകുമാര്‍ ശ്രീപാദം, സപ്താഹാചാര്യന്‍ പള്ളിയ്ക്കല്‍ സുനില്‍, എം.കെ. ശശിധരന്‍പിള്ള എന്നിവര്‍ പ്രസംഗിക്കും. പത്തിനു സംഗീത സദസ്, രാത്രി നൃത്തനൃത്യങ്ങള്‍, വിവിധ ദിവസങ്ങളിലായി മത പ്രഭാഷണങ്ങള്‍ എന്നിവ നടക്കും.
ഫെബ്രുവരി 18ന് സമാപന സമ്മേളനം മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ കെവിഎംഎസ് സംസ്ഥാന പ്രസിഡന്റ് പുനലൂര്‍ മധു, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെംബര്‍ പി.കെ.കുമാരന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. തിരുവിതാംകൂര്‍ വികസനസമിതി ചെയര്‍മാന്‍ പി.എസ്.നായര്‍ അഖില കേരള വിശ്വകര്‍മ്മ മഹാസഭ റാന്നി യൂണിയന്‍ പ്രസിഡന്റ് രാഘവനാചാരി, വിളക്കിത്തല നായര്‍ സമാജം സംസ്ഥാന സെക്രട്ടറി പി.എസ്.രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ ഹരിപ്രസാദ് വെച്ചൂച്ചിറ, ചെയര്‍മാന്‍ സോനു കൊട്ടാരത്തില്‍, ഭരണസമിതി പ്രസിഡന്റ് പി.വി.പത്മകുമാരന്‍നായര്‍, സെക്രട്ടറി മനോജ് കുമാര്‍ , ട്രഷറാര്‍ വള്ളിക്കാവ് രാജശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.













Discussion about this post