കോഴിക്കോട്: ടിപി വധക്കേസിലെ 12 പ്രതികളില്‍ 11 പേര്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ നല്‍കിയ കോടതി വിധി ആശ്വാസകരമാണെന്ന് കെ.കെ.രമ പറഞ്ഞു. വിധിയെ സ്വാഗതം ചെയ്യുന്നതായും രമ പറഞ്ഞു. കൊലപാതകം രാഷ്ട്രീയ വൈര്യം മൂലമാണെന്നും വ്യക്തിവിരോധം മൂലമല്ലെന്നും വിധി പ്രസ്താവത്തില്‍ കോടതി കണ്‌ടെത്തിയിട്ടുണ്ട്. സിപിഎമ്മിന്റെ വാദങ്ങളെ തകര്‍ക്കുന്ന നിലപാടാണ് വിധിയിലൂടെ വ്യക്തമാകുന്നത്. അപ്പീല്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് കേസിന്റെ വിശദാംശങ്ങള്‍ മനസിലാക്കിയ ശേഷം തീരുമാനിക്കുമെന്നും രമ പറഞ്ഞു.













Discussion about this post