തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗികമായ ഉദ്ഘാടനം നാളെ (ഫെബ്രുവരി രണ്ട്) വൈകുന്നേരം മൂന്നിന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി നിര്‍വഹിക്കും. മട്ടന്നൂരിലുള്ള പദ്ധതി പ്രദേശത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷനായിരിക്കും.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓഹരി പങ്കാളിത്തം കേന്ദ്രവ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ പ്രഖ്യാപിക്കും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹാന്‍ഡ് ബുക്കും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വിഷന്‍ ആന്റ് മിഷന്‍ ഡോക്യുമെന്റും പ്രകാശിപ്പിക്കും. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ ഓഹരികള്‍ ധനകാര്യമന്ത്രി കെ.എം. മാണി സ്വീകരിക്കും. സംയോജിത ടെര്‍മിനല്‍ ബില്‍ഡിംഗിന്റെ എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്‍സി സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ് കിറ്റ്‌കോയ്ക്ക് നല്‍കും. കൃഷിമന്ത്രി കെ.പി. മോഹനന്‍ വൃക്ഷത്തൈകള്‍ നടും. പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന്‍ വിശിഷ്ടാതിഥിയായിരിക്കും. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ സാമൂഹ്യപ്രതിബദ്ധതാ പദ്ധതികളുടെ പ്രഖ്യാപനം കെ. സുധാകരന്‍ എം.പി നിര്‍വഹിക്കും. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ടെര്‍മിനല്‍ ബില്‍ഡിംഗിന്റെ ഡിസൈസന്‍ പ്രകാശിപ്പിക്കും. കെ.എസ്.ഇ.ബി.യുമായുള്ള ഉഭയകക്ഷി കരാര്‍ പി. കരുണാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഏവിയേഷന്‍ മന്ത്രി കെ. ബാബു സ്വാഗതവും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനി മാനേജിങ് ഡയറക്ടര്‍ ജി. ചന്ദ്രമൗലി നന്ദിയും പറയും.
എം.എല്‍.എ. മാരായ എ.പി അബ്ദുള്ളക്കുട്ടി, അഡ്വ: സണ്ണി ജോസഫ്, കെ.എം. ഷാജി, കെ.കെ. നാരായണന്‍, സി. കൃഷ്ണന്‍, ജയിംസ് മാത്യു, ടി.വി. രാജേഷ്, ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍, കേന്ദ്ര സിവില്‍ ഏവിയേഷന്‍ സെക്രട്ടറി അശോക് ലവാസ, എയര്‍പോര്‍ട്‌സ് അതോറിറ്റ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ വി.പി. അഗര്‍വാള്‍, സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. പ്രഭാത് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. സരള, ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം, മട്ടന്നൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ഭാസ്‌കരന്‍ മാസ്റ്റര്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രമോദ് ശര്‍മ, വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ അശോക് കുമാര്‍ സിംഗ്, കെ.എസ്.ഇ.ബി ചീഫ് എഞ്ചിനീയര്‍ കെ. വേണുഗോപാല്‍, സംസ്ഥാന പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ സജീവന്‍, കിന്‍ഫ്രാ മാനേജിങ് ഡയറക്ടര്‍ എസ്. രാംനാഥ്, കിറ്റ്‌കോ മാനേജിങ് ഡയറക്ടര്‍ സിറിയക് ഡേവീസ്, കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സുസ്മിത, കെ.കെ. ഷൈലജ ടീച്ചര്‍, എല്‍&ടി ലിമിറ്റഡ് വൈസ് പ്രസിഡന്റ് കെ.വി പ്രവീണ്‍, എയ്‌കോം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍ മെനിസ് തുടങ്ങിയവര്‍ പങ്കെടുക്കും.













Discussion about this post