ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ക്ക് പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന സമ്മാനിച്ചു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് പുരസ്കാരം നല്‍കിയത്. സച്ചിന് പുറമേ പ്രമുഖ ശാസ്ത്രജ്ഞന് സി.എന്‍ .ആര് .റാവുവും ഭാരതരത്നം ഏറ്റുവാങ്ങി. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശകസമിതി അധ്യക്ഷനായ പ്രഫസര്‍ സി.എന്‍ .ആര് . റാവു അഞ്ചു പതിറ്റാണ്ടിലേറെക്കാലമായി ശാസ്ത്രരംഗത്തെ സജീവ സാന്നിധ്യമാണ്.
ചടങ്ങ് കാണാന്‍ സച്ചിന്റെ ഭാര്യ അഞ്ജലിയും മകള്‍ സാറയും എത്തിയിരുന്നു. ഭാരതരത്ന ലഭിക്കുന്ന ആദ്യ കായിക താരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് 40-കാരനായ സച്ചിന്. കഴിഞ്ഞ നവംബറിലാണ് 24 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയര്‍ സച്ചിന് അവസാനിപ്പിച്ചത്. ഇതിന് രണ്ടു ദിവസത്തിന് ശേഷം സച്ചിന് ഭാരതരത്ന നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
Discussion about this post