ദോഹ: ഫുട്‌ബോള്‍ മാമാങ്ക ചരിത്രത്തില്‍ ലയണല്‍ മെസിയെന്ന മിന്നുംതാരത്തിന്റെ കരുത്തില്‍ വിജയത്തിന്റെ പുതിയ അധ്യായം. ഇന്നലെ ദോഹയിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ അടിയും തിരിച്ചടിയുമായി നിശ്ചിത സമയവും അധികസമയവും 3-3 എന്ന സ്‌കോറിന് തുല്യതയിലായി ലോകത്തെ മുഴുവന്‍ അമ്പരപ്പിലാഴ്ത്തിയ ഫൈനലിലെ നാടകീയ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് വിജയിച്ച അര്‍ജന്റീന 36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലോകചാമ്പ്യന്മാരാവുന്നത്.
ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്ന അര്‍ജന്റീനയെ 80-ാം മിനിട്ടിലും 81-ാം മിനിട്ടിലും കിലിയന്‍ എംബാപ്പെ നേടിയ ഗോളുകള്‍ക്ക്ത ളച്ച് ഫ്രാന്‍സ് കളി അധികസമയത്തേക്ക് നീട്ടി.എന്നാല്‍ അധികസമയത്തിന്റെ രണ്ടാം പകുതിയുടെ മൂന്നാം മിനിട്ടില്‍ മെസിയുടെ സുന്ദരമായ ഗോള്‍ വലയ്ക്കകത്തുനിന്ന് തട്ടിക്കളഞ്ഞ ഫ്രാന്‍സ് പക്ഷേ 118-ാം മിനിട്ടില്‍ എംബാപ്പെയിലൂടെ സമനില പിടിച്ചാണ് ഷൂട്ടൗട്ടിലേക്ക് നീട്ടിയത്.
ഷൂട്ടൗട്ടില്‍ കോമാനും ഷുവാമേനിയും എടുത്ത കിക്കുകള്‍ തട്ടിക്കളഞ്ഞ് എമിലിയനോ ചരിത്രവിജയത്തിലേക്ക് അര്‍ജന്റീനയെ നയിച്ചു.
23-ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ ലയണല്‍ മെസിയും 36-ാം മിനിട്ടില്‍ ഏന്‍ജല്‍ ഡി മരിയയുമാണ് അര്‍ജന്റീനയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. ഈ തിരിച്ചടിയില്‍ പതറാതെ തിരിച്ചുവന്ന ഫ്രാന്‍സിന് 80-ാം മിനിട്ടില്‍ കിട്ടിയ പെനാല്‍റ്റിയാണ് തിരിച്ചുവരവിനുള്ള വഴിയൊരുക്കിയത്. ആ ആവേശത്തില്‍ അവര്‍ അടുത്ത ഗോളും നേടി.
Discussion about this post