തിരുവനന്തപുരം: കേരളത്തില്‍ പോലീസ് സര്‍വ്വകലാശാല സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര-വിജിലന്‍സ് വകുപ്പുമന്ത്രി രമേശ് ചെന്നിത്തല പ്രസ്താവിച്ചു. ടി. പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥരെ ആദരിക്കുന്നതിനും 2012 -ലെ കുറ്റാന്വേഷണ രംഗത്ത് മികവ് തെളിയിച്ച ഉദ്യോഗസ്ഥര്‍ക്ക് ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി നല്‍കുന്നതിന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ റൂസാ പദ്ധതി പ്രകാരം ഇതിനുളള ഫണ്ട് കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കും. ക്രിമിനോളജി, ഫോറന്‍സിക് സയന്‍സ് എന്നിവ ഇവിടെ പഠിപ്പിക്കാന്‍ കഴിയും. ഇതിനായി എന്‍.ആര്‍. മാധവമേനോന്‍ ചെയര്‍മാനായി സമിതി രൂപീകരിക്കുമെന്നും ആദ്ദേഹം പറഞ്ഞു. ടി. പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം മികച്ച രീതിയില്‍ നടത്തി കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കിയ എ.ഡി.ജി.പി വിന്‍സണ്‍ എം പോളിന്റെയും അനൂപ് കുരുവിള ജോണിന്റെയും നേത്യത്വത്തിലുളള ടീമിനെ മന്ത്രി അഭിനന്ദിച്ചു. അവര്‍ക്കുളള പാരിതോഷികങ്ങളും മന്ത്രി വിതരണം ചെയ്തു. 120(യ) പ്രകാരം ഗൂഡാലോചന കുറ്റത്തിന് ഇന്ത്യയില്‍ ആദ്യമായി പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത് ഈ കേസിലാണെന്നത് അന്വേഷണത്തിന്റെ മികവിന് തെളിവാണ്. ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പാരിതോഷികം നല്‍കുമെന്നും, അടുത്ത കാബിനെറ്റില്‍ ഇക്കാര്യം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. 2012-ല്‍ കേരളത്തില്‍ നടന്ന അതീവപ്രാധാന്യമുളള വിവിധ കുറ്റകൃത്യങ്ങള്‍ മികച്ചരീതിയില്‍ അന്വേഷിച്ച് തെളിയിച്ച 45 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി സമ്മാനിച്ചു. സംസ്ഥാന പോലീസ് മേധാവി കെ.എസ്.ബാലസുബ്രഹ്മണ്യന്‍, എഡിജിപി എം. എന്‍. കൃഷ്ണമൂര്‍ത്തി, മറ്റു ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.













Discussion about this post