തിരുവനന്തപുരം: കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ ലഹരി പദാര്‍ഥങ്ങള്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരത്ത് വില്‍ക്കുന്നതായും അതിന് കുട്ടികളെ ഉപയോഗിക്കുന്നതായും വന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ബന്ധപ്പെട്ടവരില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസ് മേധാവി, എക്‌സൈസ് കമ്മീഷണര്‍, പൊതുവിദ്യാഭ്യാസ ഡയറക്റ്റര്‍, ആരോഗ്യവകുപ്പ് ഡയറക്റ്റര്‍ എന്നിവര്‍ക്കാണ് കമ്മീഷന്‍ നോട്ടീസ് അയച്ചത്.
വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരത്ത് ലഹരിപദാര്‍ഥങ്ങള്‍ വില്‍ക്കു ന്നതിനെതിരെയും അതിന് കുട്ടികളെ ഉപയോഗിക്കുന്നതിനെതിരെയും കൈക്കൊണ്ട നടപടികളെക്കുറിച്ച് 20 ദിവസത്തിനുളളില്‍ അറിയിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കുട്ടികളുടെ അവകാശങ്ങളുടെ ലംഘനം സംബന്ധിച്ച് സ്വമേധയാ നടപടിയെടുക്കാന്‍ കമ്മീഷനുളള അധികാരം ഉപയോഗിച്ചാണ് നടപടി.













Discussion about this post