മലപ്പുറം: യുവതിയുടെ മൃതദേഹം ചാക്കില്‍കെട്ടി കുളത്തില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മലപ്പുറത്ത് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റഡിയില്‍. ബിജു നായര്‍, ഷംസുദീന്‍ എന്നിവരെയാണ് പോലീസ് കസ്റഡിയിലെടുത്തത്. ബിജു നായര്‍, മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്സണല്‍ സ്റാഫ് അംഗം കൂടിയാണ്. നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയായ, നിലമ്പൂര്‍ കോവിലകത്ത് മുറി സ്വദേശിനി ചിറക്കല്‍ രാധ(29)യുടെ മൃതദേഹമാണ് ചാക്കില്‍കെട്ടിയ നിലയില്‍ കുളത്തില്‍ കണ്ടെത്തിയത്. അറസ്റിലായവര്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ബിജുവിന്റെ അവിഹിതബന്ധം പുറത്തുപറയുമെന്നു ഭീഷണിപ്പെടുത്തി രാധ ബ്ളാക്ക് മെയില്‍ ചെയ്തതിനെ തുടര്‍ന്നു രാധയെ കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. കോണ്‍ഗ്രസ് ഓഫീസിലാണ് കൊലപാതകം നടന്നത്. കഴുത്തില്‍ തുണിമുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉണ്ണികുളം പഴയ പഞ്ചായത്ത് കുളത്തിലാണ് ജീര്‍ണിച്ചു തുടങ്ങിയ മൃതദേഹം ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് കണ്ടെത്തിയത്. ജലസേചനത്തിനുപയോഗിക്കുന്ന പമ്പ് സെറ്റ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ചാം തിയതിമുതല്‍ നിലമ്പൂരില്‍ നിന്ന് രാധയെ കാണാനില്ലെന്ന പരാതിയുണ്ടായിരുന്നു. നിലമ്പൂര്‍ എസ്ഐ സുനില്‍ പുളിക്കല്‍, പൂക്കോട്ടുംപാടം സ്റ്റേഷനിലെ എസ്ഐമാരായ കെ.ടി.റോയ്, കൃഷ്ണകുമാര്‍, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അതിനിടെ, സംഭവത്തില്‍ ഉള്‍പ്പെട്ടവരെ ഒരു തരത്തിലും സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രതികരിച്ചു. ബിജുവിനെ പേഴ്സണല്‍ സ്റാഫില്‍ നിന്ന് ഉടന്‍ പുറത്താക്കും. എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് കസ്റഡിയിലായ രണ്ടാമത്തെയാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹത്തെ തനിക്ക് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.













Discussion about this post