തിരുവനന്തപുരം: സംസ്‌ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാട് മുണ്ടൂര്‍ സ്‌കൂളിന്റെ പി.യു ചിത്രയ്‌ക്കു മൂന്നാം സ്വര്‍ണം.സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തിലാണ് ചിത്ര ഇന്നു സ്വര്‍ണം നേടിയത്. നേരത്തെ 3000, 1500 മീറ്റര്‍ ഓട്ടത്തില്‍ ചിത്ര സ്വര്‍ണം നേടിയിരുന്നു
സീനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ കോതമംഗലം മാര്‍ ബേസിലിലെ നീന എലിസബത്ത് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 42.56 മീറ്റര്‍ എറിഞ്ഞാണ് നീന പുതിയ മീറ്റ് റെക്കോര്‍ഡ് നേടിയത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്ത മല്‍സരത്തില്‍ പാലക്കാട് പറളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെ.ടി നീന സ്വര്‍ണം നേടി. ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ പാലക്കാട് മുണ്ടുര്‍ എച്ച്‌എസ്‌എസ് വിദ്യാര്‍ഥി കെ.ദിലീപിനാണു സ്വര്‍ണം.
Discussion about this post