തിരുവനന്തപുരം: കൂറുമാറ്റനിരോധന നിയമം ലംഘിച്ചതിന് തൃശ്ശൂര്‍ ജില്ലയില്‍ ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് കോണ്‍ഗ്രസ് അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.ശശിധരന്‍ നായര്‍ അയോഗ്യരാക്കി. ബ്ലോക്ക് പഞ്ചായത്തംഗമായ കെ.പി.ഉമ്മര്‍ നല്‍കിയ ഹര്‍ജിയിലാണ് സുനിതാ ബാലന്‍, ഗോപാലകൃഷ്ണന്‍ എന്നിവരെ അയോഗ്യരാക്കിയത്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പതിമൂന്നംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിന് ആറും, മുസ്ലീം ലീഗിന് നാലും, സി.പി.ഐ. എമ്മിന് മൂന്നും സീറ്റുകളാണ് ലഭിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ്സിലെ ടി.പി.മുംതാസ് പ്രസിഡന്റും, മുസ്ലീംലീഗിലെ പി.എം.മുജീബ് വൈസ് പ്രസിഡന്റുമായി. 2012 നവംബറില്‍, പ്രസിഡന്റിനെതിരെ മുസ്ലീംലീഗും അയോഗ്യരാക്കപ്പെട്ട രണ്ടംഗങ്ങളും ചേര്‍ന്ന് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. അവിശ്വാസപ്രമേയത്തെ അനുകൂലിക്കരുതെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കിയ നിര്‍ദ്ദേശം തളളിയ ഇരുവരും, മുസ്ലീം ലീഗിനും സി.പി.ഐ. എമ്മിനുമൊപ്പം ചേര്‍ന്ന് പ്രമേയത്തിനനുകൂലമായി വോട്ട് ചെയ്തു. കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചശേഷം, പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച് സി.പി.ഐ. എമ്മിനൊപ്പം ചേര്‍ന്ന് അവിശ്വാസപ്രമേയത്തെ പിന്തുണച്ച നടപടി കൂറുമാറ്റമാണെന്ന് വിലയിരുത്തിയ കമ്മീഷന്‍ ഇരുവരെയും അയോഗ്യരാക്കി. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് രണ്ട്‌പേരേയും ആറ് വര്‍ഷത്തേക്ക് വിലക്കിയിട്ടുണ്ട്.













Discussion about this post