തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 1000 ദിനങ്ങള്‍ തികയ്ക്കുന്നതിന്റെ അഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങ് തിരുവനന്തപുരത്ത് നടന്നു. സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് നിര്‍മ്മിച്ച സിനിമാ പ്രദര്‍ശനം, ഫോട്ടോപ്രദര്‍ശനം, മൊബൈല്‍ എക്‌സിബിഷന്‍ ഫ്‌ളാഗ് ഓഫ്, സംസ്ഥാന മന്ത്രിമാരുടെ സാന്നിധ്യം എന്നിവ കൊണ്ട് ശ്രദ്ധേയമായിരുന്നു ചടങ്ങുകള്‍.
നഗരാരോഗ്യ പദ്ധതി പ്രഖ്യാപനവും, പി.ആര്‍.ഡി. 1000 ദിനാഘോഷ ഭാഗമായി പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍, ഫോള്‍ഡറുകള്‍, പരസ്യ ചിത്രങ്ങള്‍ എന്നിവയുടെ പ്രകാശനവും ചടങ്ങില്‍. ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ്‍, ജനപ്രതിനിധികള്‍, സെക്രട്ടറിമാര്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ക്ക് പുറമെ പൊതുജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു.













Discussion about this post