തൃശൂര്‍: മന്ത്രിമാരും സ്റ്റാഫും ഉള്‍പ്പെടുന്ന കേസുകളെല്ലാം പോലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനാല്‍ നിലമ്പൂര്‍ എംഎല്‍എ ഓഫീസില്‍ നടന്ന രാധയുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നു ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. എംഎല്‍എ ഓഫീസിലെ ജീവനക്കാരിയെ കാണാതായെന്നു പരാതിപ്പെട്ടിട്ടും പോലീസ് അന്വേഷണം നടത്തിയില്ലെന്നു ശോഭ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
നിലമ്പൂര്‍ എംഎല്‍എകൂടിയായ മന്ത്രി ആര്യാടന്‍ മുഹമ്മദും ഇക്കാര്യത്തില്‍ പോലീസിനു വേണ്ട നിര്‍ദേശം നല്‍കിയില്ല. മന്ത്രിയുടെ പ്രതികരണവും പ്രവൃത്തിയുമെല്ലാം ദുരൂഹതനിറഞ്ഞതാണ്. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ നടത്തിയ പ്രസ്താവനയില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ മന്ത്രി ആര്യാടനെ രാജിവയ്പിച്ച് അന്വേഷണം നടത്തിക്കണമെന്നും ശോഭ പറഞ്ഞു.













Discussion about this post