തിരുവനന്തപുരം: പൊങ്കാല കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം നഗരം വൃത്തിയാക്കി തിരുവനന്തപുരം നഗരസഭ. നഗരസഭാ ജീവനക്കര്‍ 57 ഗ്രൂപ്പുകളായി തിരിഞ്ഞാണ് പൊങ്കാലയ്ക്കു ശേഷം റോഡില്‍ ഉണ്ടായിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തത്. മാലിന്യങ്ങള്‍ വേര്‍തിരിക്കുകയും കത്തിച്ചു കളയാന്‍ കഴിയുന്നവ കത്തിച്ചും ജൈവമാലിന്യങ്ങള്‍ കുഴിച്ചു മൂടുകയുമാണ് ചെയ്തത്. ജൈവമാലിന്യങ്ങള്‍ കുഴിച്ചു മൂടാനുള്ള കുഴികള്‍ ഇതിനായി നഗരസഭ നേരത്തെ തന്നെ തയാറാക്കിയിരുന്നു. 1750 ശുചീകരണത്തൊഴിലാളികളും 720 ഓളം സ്ഥിരം ജീവനക്കാരുമാണ് ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയത്. ആറ്റുകാല്‍ മുതല്‍ കേശവദാസപുരം വരെയുള്ള ഭാഗങ്ങളാണ് ആദ്യം വൃത്തിയാക്കിയത്. 25 വാഹനങ്ങള്‍ ഉപയോഗിച്ചാണ് മാലിന്യങ്ങള്‍ നീക്കം ചെയ്തത്. ഇതിനായി 25 ലക്ഷം രൂപ ചെലവിട്ടതായും നഗരസഭ അധികൃതര്‍ അറിയിച്ചു.













Discussion about this post