ആലപ്പുഴ: മഹാദേവികാട് റഗുലേറ്റര്‍ കം വെന്റഡ് ക്രോസ് ബാര്‍ നിര്‍മിക്കാന്‍ എസ്റ്റിമേറ്റെടുക്കാന്‍ നിര്‍ദേശം ഓരുവെള്ളം കയറി കൃഷി നശിക്കാതിരിക്കാന്‍ ഫെബ്രുവരി 23നു ശേഷം പമ്പ ഡാം തുറന്നുവിട്ട് ജലത്തിലെ ഉപ്പിന്റെ സാന്ദ്രത കുറയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാര്‍ത്തികപ്പള്ളി പുളിക്കീഴില്‍ (മഹാദേവികാട്) മൂന്നുദിവസത്തിുള്ളില്‍ ഓരുമുട്ടു നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓരുവെള്ളം കയറിയതു മൂലം ജില്ലയിലുണ്ടായ നാശവും വകുപ്പുകള്‍ സ്വീകരിച്ച നടപടികളും വിലയിരുത്താന്‍ ആലപ്പുഴ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ കൂടിയ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അടിയന്തരയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റാന്നിയില്‍ പമ്പാ തീരത്തു നടക്കുന്ന മാരാമണ്‍ കണ്‍വന്‍ഷന്‍ ഞായറാഴ്ച സമാപിച്ചാലുടന്‍ പമ്പാ ഡാം തുറന്നുവിട്ട് ഓരുവെള്ള ഭീഷണിയകറ്റാന്‍ നടപടിയെടുക്കുമെന്നും ഇതു സംബന്ധിച്ച് ജലവിഭവ മന്ത്രിയുമായി സംസാരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരുവെള്ളം കൂടുതലായി കയറുന്ന കാര്‍ത്തികപ്പള്ളി പുളിക്കീഴിലുള്ള മഹാദേവികാട് ഓരുമുട്ടു നിര്‍മാണം തുടങ്ങിയതായും മൂന്നുദിവസത്തിുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിീയര്‍ തോമസ് വര്‍ഗീസ് മുഖ്യമന്ത്രിയെ അറിയിച്ചു. മത്സ്യബന്ധത്തിായി തണ്ണീര്‍മുക്കം ബണ്ടിലെ ഷട്ടറുകളുടെ അടിയില്‍ കല്ലുകയറ്റിവച്ച് വെള്ളംകയറ്റുന്നതു ശ്രദ്ധയില്‍പ്പെട്ടതായും നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു.
ഓരുവെള്ളം കയറുന്നതു തടയാന്‍ മഹാദേവികാട് സ്ഥിരംസംവിധാമെന്ന നിലയില്‍ റഗുലേറ്റര്‍ കം വെന്റഡ് ക്രോസ് ബാര്‍ നിര്‍മിക്കണമെന്നും ഹാര്‍ബര്‍ നിര്‍മിച്ചതുമൂലം വലിയഴീക്കല്‍ പൊഴി പലപ്പോഴും അഴിയായി മാറുന്നതിനാല്‍ വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കവിഞ്ഞുകയറുന്നതായും ഇതിനു ശാസ്ത്രീയമായ പരിഹാരം കണ്ടെത്തണമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതിനിധിയും ജില്ലാ പഞ്ചായത്തംഗവുമായ ജോണ്‍ തോമസ് ആവശ്യപ്പെട്ടു.
പുളിക്കീഴില്‍ റഗുലേറ്റര്‍ കം വെന്റഡ് ക്രോസ് ബാര്‍ നിര്‍മിക്കുന്നതിുള്ള എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിക്കാന്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിീയര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഹാര്‍ബര്‍ എന്‍ജിീയറിങ് വിഭാഗവും ഇറിഗേഷന്‍ വകുപ്പും ചേര്‍ന്ന് വലിയഴീക്കലില്‍ പഠനം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഓരുവെള്ളം കയറുന്നതു തടയുന്നതില്‍ ഇത്തവണ സംഭവിച്ച കുഴപ്പങ്ങള്‍ കണ്ടെത്താനും അടുത്തവര്‍ഷം അതു സംഭവിക്കാതിരിക്കാനും പഠനം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ മുഖ്യമന്ത്രി കളക്ടര്‍ക്കു നിര്‍ദേശം നല്‍കി. തണ്ണീര്‍മുക്കം ബണ്ടിന്റെയും തോട്ടപ്പള്ളി സ്പില്‍വേയുടെയും ഷട്ടറുകള്‍ അടയ്ക്കുന്നതിന് ശാസ്ത്രീയമായ രീതി അവലംബിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിളവില്‍ മുപ്പതു ശതമാനം മുതല്‍ നാല്‍പ്പതു ശതമാനം വരെ കുറവുണ്ടാകുമെന്ന് ഓരുവെള്ള ഭീഷണി നേരിടുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കൃഷിവകുപ്പിലെയും കാര്‍ഷിക സര്‍വകലാശാലയിലെയും വിദഗ്ധസംഘം വിലയിരുത്തിയതായി ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഐ. മീരാസേന്‍ പറഞ്ഞു.
അമ്പലപ്പുഴ, കരുവാറ്റ, പുറക്കാട്, തകഴി, പുന്നപ്ര, നെടുമുടി, ഹരിപ്പാട്, പള്ളിപ്പാട്, വീയപുരം, ചെറുതന, കൈനകരി എന്നിവിടങ്ങളിലെ 107 പാടശേഖരങ്ങളിലായി 5440 ഹെക്ടറിലെ നെല്‍കൃഷി ഓരുജല ഭീഷണി നേരിടുന്നതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ യോഗത്തെ അറിയിച്ചു. ഓരുമുട്ടുകളുടെ നിര്‍മാണം കാര്യക്ഷമമല്ലെന്നും തോട്ടപ്പള്ളി സ്പില്‍വേ വഴി ഓരുവെള്ളം കയറുന്നുവെന്നും ഡാം തുറന്നുവിടാന്‍ നടപടിയെടുക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. തോമസ് ചാണ്ടി എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. പ്രതിഭാ ഹരി, മുന്‍ എം.എല്‍.എ. എ.എ. ഷുക്കൂര്‍, ജില്ലാ പഞ്ചായത്തംഗം ജോണ്‍ തോമസ്, ഡെപ്യൂട്ടി കളക്ടര്‍(ദുരന്തനിവാരണം) ചിത്രാധരന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.













Discussion about this post