തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധഗൂഢാലോചനക്കേസ് സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ തീരുമാനിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ആഭ്യന്തര സെക്രട്ടറി നല്‍കിയ നിയമോപദേശവും ഡി.ജിപിയുടെ റിപ്പോര്‍ട്ടും കേസ് സി.ബി.ഐ അന്വേഷണത്തിന് വിടുന്നതിന് സര്‍ക്കാരിനെ പ്രേരിപ്പിക്കുകയായിരുന്നു. കേസിലെ പ്രതികളും ഫയാസും തമ്മിലുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും ഉള്‍പ്പടെ കേസ് സി.ബി.ഐക്ക് വിടാനുള്ള ആറ് കാരണങ്ങള്‍ ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കി. കൊലപാതകക്കേസിലെ ചില പ്രതികള്‍ക്ക് ഒളിവില്‍ പോകാന്‍ വാഹനം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഏര്‍പ്പാടാക്കിക്കൊടുത്തത് സി.പി.എം ആണെന്ന് കരുതാവുന്നതാണ്. പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിച്ചതും ഉന്നത ബന്ധത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. ജയിലിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നും ഇത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.













Discussion about this post