കൊച്ചി: ആലുവ തോട്ടക്കാട്ടുകര മണപ്പുറം റോഡിലെ പുഴതീരം കയ്യേറി നിര്‍മിച്ച ഡി.റ്റി.പി.സി.യുടെ മഴവില്‍ ഹോട്ടല്‍ അടിയന്തരമായി പൊളിച്ചു മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഇതിനായി ഒരുമണിക്കൂര്‍ പോലും അനുവദിക്കാനാവില്ലെന്നും വേണ്ടി വന്നാല്‍ സിആര്‍.പിഎഫിന്‍റെ സഹായം തേടാമെന്നും ഇതിനായി എല്ലാ സര്‍ക്കാര്‍ സംവിധാനവും ഉപയോഗിക്കണം എന്നും ഉത്തരവില്‍ പറയുന്നു.
പരിസ്ഥിതി സംരക്ഷണ സംഘടന നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഹോട്ടല്‍ പൊളിക്കണമെന്ന് കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ആ ഉത്തരവ് പാലിച്ചില്ലെന്നും കോടതി ചോദിച്ചു. പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചാണ് നിര്‍മ്മാണം നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹോട്ടല്‍ പൊളിച്ച് മാറ്റാന്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കോടതി ഉത്തരവിട്ടത്. എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഫോറം നല്‍കിയ ഹരജിയിലായിരുന്നു വിധി. ജസ്റിസ് ജി.എസ് സിംഗ്വിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹോട്ടല്‍ പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടത്.













Discussion about this post