ന്യൂഡല്‍ഹി: പാനായിക്കുളം സിമി ക്യാംപ് പ്രതികളെ പ്രോസിക്യൂട്ടു ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. കേസിലെ 17 പ്രതികളെ പ്രോസിക്യൂട്ടു ചെയ്യാനാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) അനുമതി ലഭിച്ചത്. ഈ മാസം 15നാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കേസിന്റെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് എന്‍ഐഎ അറിയിച്ചു.
സിമി ക്യാംപിനു പിന്നില്‍ രാജ്യാന്തര തീവ്രവാദ സംഘടനയായ ലഷ്‌കറെ തയിബ ആണ്. കേരളത്തെ തീവ്രവാദ പ്രസ്‌ഥാനങ്ങളുടെ താവളമാക്കാനായിരുന്നു ലഷ്‌കറെയുടെ ശ്രമമെന്നും എന്‍ഐഎ അറിയിച്ചു. കേരളത്തില്‍ എന്‍ഐഎ അന്വേഷണം പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ കേസാണു പാനായിക്കുളം സിമി ക്യാംപ്. നേരത്തെ കോഴിക്കോട് ഇരട്ട സ്‌ഫോടനം. കളമശേരി ബസ് കത്തിക്കല്‍ തുടങ്ങിയ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.












