തിരുവനന്തപുരം: 2013 നവംബര്‍ ഒന്നു മുതല്‍ 2014 ഒക്ടോബര്‍ 31 വരെയുള്ള ഒരുവര്‍ഷക്കാലം കൂടി ഭരണഭാഷാ വര്‍ഷമായി ആഘോഷിക്കും. ഈ കാലയളവിലേക്കായി പ്രത്യേകം കര്‍മ്മ പരിപാടി തയ്യാറാക്കി ഭാഷാമാറ്റ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും നിശ്ചിത പ്രൊഫോര്‍മയില്‍ തയ്യാറാക്കിയ കര്‍മപരിപാടിയുടെ പകര്‍പ്പ് ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര (ഔദ്യോഗിക ഭാഷാ) വകുപ്പില്‍ ലഭ്യമാക്കേണ്ടതാണെന്നും എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ജില്ലാ കളക്ട്രേറ്റുകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പൊതുമേഖലാ/അര്‍ദ്ധസര്‍ക്കാര്‍/സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി ഉത്തരവായി.
ഭരണഭാഷ മലയാളമാക്കുന്നതിന്റെ ഭാഗമായി 2012 നവംബര്‍ ഒന്നുമുതല്‍ 2013 ഒക്ടോബര്‍ 31 വരെയുള്ള ഒരു വര്‍ഷക്കാലം ഭരണഭാഷാ വര്‍ഷമായി ആഘോഷിച്ചിരുന്നു. ഭരണഭാഷാവര്‍ഷം പരിപാടിയിലൂടെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നടപടികള്‍ പല വകുപ്പുകള്‍ക്കും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് ഇക്കഴിഞ്ഞ ഒക്ടോബര്‍ 25 ന് ചേര്‍ന്ന സംസ്ഥാനതല ഔദ്യോഗിക ഭാഷാ സമിതി യോഗം വിലയിരുത്തുകയും 2013 നവംബര്‍ ഒന്നുമുതല്‍ 2014 ഒക്ടോബര്‍ 31 വരെയുള്ള ഒരു വര്‍ഷക്കാലം കൂടി ഇപ്പോള്‍ നടപ്പാക്കി വരുന്ന ഭാഷാമാറ്റ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും സമിതി ശിപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
Discussion about this post