ചങ്ങനാശേരി: മന്നം സമാധിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്കെത്തിയ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ഹെഡ്ഓഫീസിലായിരുന്ന തന്നെ വന്നു കാണാതിരുന്നത് എന്‍എസ്എസിനെ അപമാനിക്കാനുള്ള ശ്രമമാണെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി എന്നു ജനങ്ങളെ കാണിക്കുകയും എന്‍എസ്എസിനെ അപമാനിക്കുകയുമാണു കെപിസിസി പ്രസിഡന്റ് ചെയ്തതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താനാണു താന്‍ വന്നതെന്ന സുധീരന്റെ പ്രസ്താവനയ്ക്കു പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ മറുപടിയായാണു സുകുമാരന്‍ നായര്‍ ഇങ്ങനെ പറഞ്ഞത്.
മൂന്നുപ്രാവശ്യം തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും സുധീരന്‍ എന്‍എസ്എസ് നേതാക്കളുടെ സമയം നോക്കി പെരുന്നയിലെത്തി വോട്ടു ചോദിച്ചിരുന്നു. എന്നാല്‍, ഇന്നു സമാധിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം തന്നെ വന്നുകാണുമെന്നാണു കരുതിയതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് ഇങ്ങനെ ചെയ്തതുകൊണ്ടു എന്‍എസ്എസിനു നഷ്ടമൊന്നും സംഭവിക്കില്ല. നഷ്ടം കോണ്‍ഗ്രസിനാണ് സംഭവിക്കുക. സുധീരനെ കെപിസിസി പ്രസിഡന്റാക്കിയപ്പോള്‍ താനൊന്നും പ്രതികരിച്ചിരുന്നില്ല. എന്‍എസ്എസില്‍ വന്ന രാഷ്ട്രീയക്കാരാരും നേതാക്കളെ കാണാതെ പോയിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.













Discussion about this post