തൃശൂര്‍: സുകുമാരന്‍ നായര്‍ -സുധീരന്‍ തര്‍ക്കത്തില്‍ പ്രതികരിക്കാനില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്കുള്ള മറുപടി സുധീരന്‍ നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് പാര്‍ട്ടി നിലപാട് കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കേന്ദ്ര മന്ത്രി വീരപ്പ മൊയ്ലിയുമായി സംസാരിച്ചതായും അദ്ദേഹം പറഞ്ഞു. മലയോരമേഖലയിലെ 123 വില്ലേജിലെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. ഇക്കാര്യം കേന്ദ്രമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. പരിഹാരം ശ്രമം നടത്താമെന്ന് മൊയ്ലി ഉറപ്പ് നല്‍കുകയും ചെയ്തു. ഇക്കാര്യത്തില്‍ കര്‍ഷകരുടെ താല്‍പര്യം പരിഗണിച്ചുകൊണ്ടുമാത്രമേ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.













Discussion about this post