ന്യൂഡല്‍ഹി: ഉള്ളിവില ഉയര്‍ന്നതോടെ രാജ്യത്തിന്റെ ഉത്തരമേഖല ഭക്ഷ്യപ്രതിസന്ധിയിലേക്ക്. കിലോയ്‌ക്ക് 60 മുതല്‍ 80 രൂപവരെയാണ് ഇന്നലെ സവാളയുടെ വിപണിവില. റോക്കറ്റ് വേഗത്തില്‍ കുതിച്ചുയരുന്ന ഉള്ളിവില പിടിച്ചുനിര്‍ത്താനും ക്ഷാമം തടയാനും കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. സവാളയുടെ കയറ്റുമതി ജനുവരി 15 വരെ നിരോധിച്ചുകൊണ്ട് ഉത്തരവായിട്ടുണ്ട്. കയറ്റുമതിക്ക് പുതിയതായി അനുമതി നല്‍കേണ്ടതില്ലെന്ന് നാഫെഡ് നിര്‍ദേശം നല്‍കിക്കഴിഞ്ഞിട്ടുണ്ട്. അതേസമയം എന്‍ഒസി ലഭിച്ച പന്ത്രണ്ട് പഴയ കമ്പനികള്‍ക്ക് അനുമതി നിഷേധിച്ചിട്ടില്ല. നേരത്തെ ഉണ്ടായിരുന്നതിന്റെ ഇരട്ടി വിലയ്‌ക്കാണ് ഇപ്പോള്‍ കയറ്റുമതിക്കും എന്‍ഒസി നല്‍കുന്നത്. കിലോയ്‌ക്ക് 3540 രൂപ വിപണി വിലയുണ്ടായിരുന്ന സവാളയാണ് രണ്ട് ദിവസങ്ങള്‍ക്കിടയില്‍ 80 രൂപയിലേക്ക് കുത്തനെ ഉയര്‍ന്നത്.
Discussion about this post