തൃശൂര്‍: ടി.പി. വധക്കേസിലെ പ്രതികളെ യാതൊരു കാരണവശാ ലും ജയില്‍ മാറ്റില്ലെന്നു ജയില്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ പറഞ്ഞു. ജയില്‍ ഡിജിപിയായി ചാര്‍ജെടുത്ത ശേഷം ഇന്നലെ വിയ്യൂരിലെത്തിയതായിരുന്നു അദ്ദേഹം. ജയിലില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി കാമറകളുടെ കേടുപാടുകള്‍ തീര്‍ക്കും.
സംസ്ഥാനത്തെ എല്ലാ ജയിലുകളിലുമുള്ള സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ടെക്നിക്കല്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു. ജയിലില്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍ പാനലിന്റെ പ്രവര്‍ത്തനവും ഡിജിപി വിലയിരുത്തി. വിയ്യൂര്‍ ജയിലിലെ ചപ്പാത്തി നിര്‍മാണത്തെക്കുറിച്ചു വെറും ആക്ഷേപങ്ങള്‍ മാത്രമാണുയര്‍ന്നിരിക്കുന്നത്. നല്ല ഗുണനിലവാരമുള്ള ചപ്പാത്തികളാണ് ഇവിടെയുണ്ടാക്കുന്നത്. ശുചിത്വവും വൃത്തിയുമുള്ള അന്തരീക്ഷത്തിലാണു നിര്‍മാണം നടത്തുന്നതെന്നു ബോധ്യപ്പെട്ടെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. രാവിലെ 11ഓടെ എത്തിയ ഡിജിപി ആദ്യം സബ്ജയിലാണു സന്ദര്‍ശിച്ചത്. തുടര്‍ന്നു സെന്‍ട്രല്‍ ജയിലിലെത്തിയ ഡിജിപി ചപ്പാത്തി നിര്‍മാണ യൂണിറ്റില്‍ പരിശോധന നടത്തി.













Discussion about this post