കൊച്ചി:പെട്രോള്‍ പമ്പ് ഉടമകളുടെയും ടാങ്കര്‍ലോറി ഉടമസ്ഥരുടെയും സമരം പൂര്‍ണ്ണം. സംസ്ഥാനത്ത് ടാങ്കര്‍ലോറികളും പാചകവാതക ട്രക്കുകളും ഓടുന്നില്ല. ടാങ്കര്‍ലോറികള്‍ക്ക് രണ്ട് ഡ്രൈവറും ഒരു ഹെല്‍പ്പറും വേണമെന്നുള്ള ഉത്തരവില്‍ പ്രതിഷേധിച്ചും സര്‍വീസ് നടത്തുന്നതിന് സമയനിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെയുമാണ് സമരം.
സംസ്ഥാനത്ത് പെട്രോളിയം ഉത്പന്നങ്ങള്‍ പമ്പുകളില്‍ എത്തിക്കുന്ന തൃപ്പൂണിത്തുറ – ഇരുമ്പനം മേഖലയിലെ എച്ച്പിസിഎല്‍, ബിപിസിഎല്‍, ഐഒസി എന്നീ കമ്പനികളില്‍ നിന്ന് ഇന്ധനംകൊണ്ടുപോകാന്‍ ഞായറാഴ്ച ടാങ്കര്‍ ലോറിക്കാര്‍ ഭൂരിഭാഗവും തയ്യാറായില്ല. സാധാരണ അറുനൂറോളം ടാങ്കര്‍ലോറികള്‍ പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുപോകാറുള്ള ഇവിടെനിന്നും ഇന്നലെ ഇരുപത് ടാങ്കര്‍ലോറികള്‍ മാത്രമേ ഉത്പന്നങ്ങള്‍ നിറച്ച് പോകുകയുണ്ടായുള്ളു. എല്‍പിജി ടാങ്കറുകളും എല്‍പിജി ട്രക്കുകളും സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ എല്‍പിജി ബോട്ട്‌ലിങ് പ്ലാന്‍റുകളുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടേക്കാം. അതിനാല്‍ എല്‍പിജി വിതരണവും തിങ്കളാഴ്ച മുതല്‍ തടസ്സപ്പെടും.













Discussion about this post