തിരുവനന്തപുരം: നിയുക്ത ഗവര്‍ണര്‍ ഷീലാദീക്ഷിതിന് തലസ്ഥാനത്ത് ഔപചാരികമായ വരവേല്പ്. തിങ്കളാഴ്ച വൈകുന്നേരം 4.45 ന് തിരുവനന്തപുരം വ്യോമസേന ടെക്‌നിക്കല്‍ ഏര്യയിലെത്തിയ ഷീലാദീക്ഷിതിനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.ബാബു, വി.എസ്.ശിവകുമാര്‍, ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ്‍, പോലീസ് മേധാവി കെ.എസ്.ബാലസുബ്രഹ്മണ്യം, പൊതുഭരണവകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, പി.എസ്.സി. ചെയര്‍മാന്‍ ഡോ.കെ.എസ്.രാധാകൃഷ്ണന്‍, വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ കെ.സി.റോസക്കുട്ടി, മലയാളം മിഷന്‍ ഡയറക്ടര്‍ തലേക്കുന്നില്‍ ബഷീര്‍ തുടങ്ങിയവര്‍ നിയുക്ത ഗവര്‍ണറെ സ്വീകരിക്കാനെത്തിയിരുന്നു.













Discussion about this post