കൊല്ലം: ബിജെപിയുടെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയെ പോലെ നരേന്ദ്രമോദിയെയും താമസിയാതെ കോണ്‍ഗ്രസിന് സ്വീകാര്യനാവുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. കൊല്ലം ആനന്ദവല്ലീശ്വരം എന്‍എസ്എസ് ഹാളില്‍ ബിജെപി പാര്‍ലമെന്റ് ഇലക്ഷന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന തെരഞ്ഞെടുപ്പില്‍ നിലവിലുള്ള സീറ്റിന്റെ കാല്‍ഭാഗം പോലും പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന് ലഭിക്കില്ല. കോണ്‍ഗ്രസിനെ കേന്ദ്രത്തില്‍ പിന്തുണയ്ക്കുക എന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലക്ഷ്യം. പിന്നെ എന്തിനാണ് ഇവര്‍ കേരളത്തില്‍ കോണ്‍ഗ്രസുമായി ഏറ്റുമുട്ടുന്നത്. കേരളത്തിലെ എല്‍ഡിഎഫ് നാളെ യുപിഎയുടെ ഭാഗമാവുകയാണ്. ആറ് വര്‍ഷം കൊണ്ട് എന്‍ഡിഎ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളുമായി താരതമ്യപെടുത്താന്‍ പോലും പത്ത് വര്‍ഷത്തെ യുപിഎ സര്‍ക്കാരിന് ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആശയപരമായി ബിജെപിയെ നേരിടാന്‍ കഴിയാത്തതിനാലാണ് അനാവശ്യവും അപ്രസക്തവുമായ വിഷയങ്ങള്‍ രാഹുല്‍ഗാന്ധിയും ചില കോണ്‍ഗ്രസ് നേതാക്കളും ഉന്നയിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഭാരം മന്‍മോഹന്‍സിംഗിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ തീരുമാനിച്ചതിന്റെ തെളിവാണ് പി.സി. ചാക്കോയുടെ പ്രസ്താവന.
രൂക്ഷമായ അഴിമതിയും തീവെട്ടി കൊള്ളയും ഭീകരവാദ സംരക്ഷണവും ന്യൂനപക്ഷ പ്രീണനവും വിലക്കയറ്റവുമാണ് യുപിഎ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍. നരേന്ദ്രമോദിക്ക് സുപ്രീം കോടതി നിയോഗിച്ച അന്വേഷണസമിതി ക്ലീന്‍ചിറ്റ് നല്‍കിയതിനെതിരെ രാഹുല്‍ഗാന്ധി നടത്തിയ പ്രസ്താവനകളില്‍ കോടതിയെ അനാകരിക്കുന്നതാണ്.
ആര്‍എസ്എസിനെപറ്റി രാഹുല്‍ഗാന്ധിക്ക് പരിജ്ഞാനമില്ല. ആര്‍എസ്എസിനെ അല്ല തെരഞ്ഞെടുപ്പില്‍ വിലയിരുത്തുന്നത് കോണ്‍ഗ്രസിന്റെ ഭരണത്തെയാണ് എന്ന് മനസിലാക്കണമെന്നും വി. മുരളീധരന്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എം. സുനില്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി പി.എം. വേലായുധന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സിഡി മുതിര്‍ന്ന നേതാവ് പ്രഫ. സുന്ദരരാജന് നല്‍കി സംസ്ഥാന പ്രസിഡന്റ് പ്രകാശനം ചെയ്തു. സ്ഥാനാര്‍ഥി പി.എം. വേലായുധന്‍, ജില്ലാ വൈസ് പ്രസിഡന്റ് എസ്. ദിനേശ് കുമാര്‍, ജനറല്‍ സെക്രട്ടറി വെള്ളിമണ്‍ ദിലീപ്, ദേശീയസമിതി അംഗം കെ. ശിവദാസന്‍, അഡ്വ. സി. രാജേന്ദ്രന്‍, സംസ്ഥാന സെക്രട്ടറി ബി. രാധാമണി, രാജീവ് പ്രസാദ്, വസന്താ ബാലചന്ദ്രന്‍, രൂപാ ബാബു, കെ. അശോക് കുമാര്‍, കിഴക്കനേല സുധാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.













Discussion about this post