തിരുവനന്തപുരം: അന്താരാഷ്ട്ര എന്‍.ജി.ഒ. ‘വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍’-ന്റെ ആഹ്വാനപ്രകാരം മാര്‍ച്ച് 29 ന് നടത്തുന്ന എര്‍ത്ത് അവറില്‍ ഒരു മണിക്കൂര്‍ വൈദ്യുതോപഭോഗം ഒഴിവാക്കാന്‍ ഏവരും സഹകരിക്കണമെന്ന് ഗവര്‍ണര്‍ ഷീലാദീക്ഷിത്. 29 ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെയാണ് വിളക്കുകള്‍ അണച്ചും വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതെയും നിര്‍ത്തിവച്ചും ഊര്‍ജ്ജ ഉപഭോഗം ഒഴിവാക്കാന്‍ ഡബ്ല്യു.ഡബ്ല്യു.എഫ്. ഇന്ത്യയുടെ ആഹ്വാനം. ഊര്‍ജ്ജ ഉപഭോഗത്തില്‍ ഉത്തരവാദിത്വം പുലര്‍ത്താനും പ്രകൃതി പരിപാലനത്തിന് മുന്നിട്ടിറങ്ങാനും വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാരുകള്‍ക്കും 2009 മുതല്‍ നടന്നുവരുന്ന ‘എര്‍ത്ത് അവര്‍’ പ്രചാരണ പരിപാടികള്‍ സഹായകമായിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. 150 നഗരങ്ങള്‍ പ്രചാരണ പരിപാടിയില്‍ പങ്കാളിയാകുന്നുണ്ടെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.













Discussion about this post