കോഴിക്കോട്: കോഴിക്കോട് ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. വൈകീട്ട് മൂന്ന് മണിയോടെ വെസ്റ്റ്ഹില്ലില്‍ മിനി ബൈപ്പാസില്‍ ഗസ്റ്റ് ഹൗസിന് സമീപത്തെ കൊടുംവളവില്‍ വച്ച് നിയന്ത്രണം വിട്ട ടാങ്കര്‍ ഓട്ടോയിലിടിച്ച് ഓട്ടോയ്ക്ക് മുകളിലേയ്ക്ക് മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ കോഴിക്കോട് ചുങ്കം സ്വദേശി രവിദാസാണ് മരിച്ചത്.
ടാങ്കറില്‍ നിന്ന് വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് 500 മീറ്റര്‍ ചുറ്റളവിലില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി തടഞ്ഞിട്ടുണ്ട്.













Discussion about this post