തിരുവനന്തപുരം: എന്‍ .ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ കേരളത്തില്‍ നടപ്പിലാക്കുന്ന കാര്യങ്ങള്‍ അടങ്ങുന്ന പ്രകടനപത്രിക സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ , ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ് എന്നിവരുടെ സാന്നിധ്യത്തില്‍ പുറത്തിറക്കി.
പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കില്ലെന്നും കേരളത്തില്‍ കൂടുതല്‍ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് വിപുലമാക്കുമെന്നും മെമു ട്രെയിനുകള്‍ തുടങ്ങുമെന്നും ട്രെയിനുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക ഇരിപ്പിടങ്ങള്‍ അനുവദിക്കുമെന്നും പുതിയ കോച്ചുകള്‍ അനുവദിക്കുമെന്നും പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.













Discussion about this post