തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 1000 കോടി രൂപയുടെ കടപ്പത്രം ഇറക്കാന്‍ കേരളത്തിന് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2000 കോടി രൂപ കടമെടുക്കാന്‍ കേരളം കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. ഇതില്‍ 1000കോടി രൂപയ്ക്ക് കടമെടുക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്. വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആഴ്ചയിലാണ് കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയത്. കടപ്പത്രത്തിന്റെ ലേലം ഏപ്രില്‍ പന്ത്രണ്ടിന് മുമ്പ് നടക്കും. കേന്ദ്ര നികുതി വിഹിതമായി 700 കോടി രൂപയും ഉടന്‍ ലഭിക്കും.













Discussion about this post