Saturday, November 21, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പോളിംഗ് ബൂത്തുകള്‍ കണ്ണികളായി എസ്.എം.എസ്. ശൃംഖല

by Punnyabhumi Desk
Apr 7, 2014, 06:36 pm IST
in കേരളം

തിരുവനന്തപുരം: ഏപ്രില്‍ 10 ന് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് കേന്ദ്രങ്ങളിലെ ഓരോ വിവരവും തല്‍സമയം ഉന്നതാധികാരികള്‍ക്കറിയാന്‍ എസ്.എം.എസ്. സംവിധാനം ഏര്‍പ്പെടുത്തും. ഒരു പോളിംഗ് ബൂത്തില്‍ വോട്ടെടുപ്പ് തടസപ്പെട്ടാലും, വോട്ടിംഗ് യന്ത്രം തകരാറിലായാലും, അക്രമസംഭവം നടന്നാലും ഉടനടി പരിഹാരമാര്‍ഗ്ഗമുണ്ടാവും.

പ്രിസൈഡിംഗ് ഓഫീസറുടെ മൊബൈല്‍ ഫോണില്‍ നിന്നും ഒരേ സമയം എസ്.എം.എസ്. സന്ദേശം സെക്ടറല്‍ ഓഫീസര്‍മാര്‍, റിട്ടേണിംഗ് ഓഫീസര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ലഭിക്കും. തുടര്‍ന്ന് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതും എളുപ്പമാവും. പ്രസൈഡിംഗ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പോളിംഗ് ബൂത്തില്‍ എത്തുന്നതു മുതല്‍ സന്ദേശം അയച്ചു തുടങ്ങും. വോട്ടെടുപ്പ് ദിവസം രാവിലെ നടക്കുന്ന മോക്ക്‌പോള്‍, പോളിംഗ് ആരംഭം, മണിക്കൂര്‍ ഇടവിട്ടുള്ള പോളിംഗ് ശതമാനം, പോളിംഗ് അവസാനിക്കുന്ന വൈകിട്ട് ആറ് മണിക്ക് ക്യൂവില്‍ നില്‍ക്കുന്നവരുടെ എണ്ണം, പോളിംഗ് അവസാനിച്ചത് എന്നിവ എസ്.എം.എസ്. ആയി അറിയിക്കും. തുടര്‍ന്ന് പോളിംഗ് സാധനങ്ങള്‍ ഏല്‍പ്പിക്കേണ്ടുന്ന കളക്ഷന്‍ സെന്ററില്‍ എത്തുന്നതും ഡ്യൂട്ടി അവസാനിക്കുന്നതും സന്ദേശമായി നല്‍കും. 10 മുതല്‍ 12 വരെ വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ ഒരു സെക്ടറല്‍ ഓഫീസറുടെ ചുമതലയിലായിരിക്കും. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പോലീസ്, പട്രോളിംഗ് പാര്‍ട്ടിക്ക് വിവരം നല്‍കി പ്രശ്‌നബാധിത പ്രദേശത്ത് എത്തിക്കും. ഓരോ വരണാധികാരിയും മണ്ഡലങ്ങളില്‍ ജാഗ്രത പുലര്‍ത്തും. 2010 -ല്‍ ബീഹാറില്‍ ഏതാനും ജില്ലകളില്‍ നടപ്പിലാക്കിയ നൂതന എസ്.എം.എസ്. സംവിധാനം 2011 -ല്‍ കേരളത്തില്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ വിജയകരമായിരുന്നു.

Share
Tweet
Send

Related News

കേരളം

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളം

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

പുതിയ വാർത്തകൾ

ശങ്കരന്‍കുട്ടി നായര്‍ നിര്യാതനായി

സുധാന അമ്മ നിര്യാതയായി

വെള്ളനാട് വാമദേവന്‍ നായര്‍ നിര്യാതനായി

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 20-ാം മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies