കല്ലറ : ഭരതന്നൂര്‍ ശ്രീ ധര്‍മ ശാസ്താ ക്ഷേത്രത്തിലെ ബലാലയ പ്രതിഷ്ഠ അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ബലാലയ പ്രതിഷ്ട നടന്നത്.
പുനഃരുദ്ധാരണത്തിന്റെ ഭാഗമായി പ്രതിഷ്ഠ താത്കാലികമായി നിര്‍മിച്ച മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു. ഇതാണ് അക്രമികള്‍ അടിച്ചു തകര്‍ത്തത്. റോഡിനു സമീപത്ത് സ്ഥാപിച്ചിരുന്ന ആര്‍എസ്എസിന്റെ കൊടിമരത്തിന്റെ കമ്പി ഒടിച്ചെടുത്താണ് ക്ഷേത്രം നശിപ്പിച്ചത്. ക്ഷേത്രത്തിന്റെ സിമന്റ് ജാലകങ്ങളും മറ്റും തകര്‍ന്നിട്ടുണ്ട്.
തണ്ണിച്ചാലിലും, ഭരതന്നൂര്‍ ശിവക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന ആര്‍എസ്എസിന്റെയും ബിജെപിയുടെയും കൊടിമരവും നശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ ആരോപിച്ചു. പാങ്ങോട് പോലീസും ഇന്റലിജന്‍സ് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി വരുന്നു.













Discussion about this post