നേമം: വെള്ളായണി ദേവീ ക്ഷേത്രത്തില്‍ കാളിയൂട്ട് ഉത്സവത്തിന് ഇന്നലെ രാവിലെ കൊടിയേറി. ക്ഷേത്ര മൂത്തവാത്തി സതീശന്റെയും ഇളയവാത്തി ശിവന്റെയും നേതൃത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകള്‍ നടന്നത്. ഇനിയുള്ള ഒന്‍പത് ദിവസം ദേവി നല്ലിരിപ്പിലായിരിക്കും. ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ വി.ശ്രീകുമാര്‍, സബ്ഗ്രൂപ്പ് ഓഫീസര്‍ എസ്.ആര്‍. സജിന്‍, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് വി.ഭുവനേന്ദ്രന്‍നായര്‍, സെക്രട്ടറി എന്‍.വി. രവീന്ദ്രന്‍, ഉത്സവകമ്മിറ്റി ചെയര്‍മാന്‍ പി.പത്മകുമാര്‍, സ്ഥാനി കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുത്തു.
22 നാണ് പറണേറ്റ്, 23 ന് നിലത്തില്‍പോരും ആറാട്ടും നടക്കും. ഉത്സവത്തോടനുബന്ധിച്ച് കാര്‍ഷിക വ്യവസായ മേളയ്ക്ക് ഇന്നലെ തുടക്കമായി. 16 ന് രാത്രി 7.15 ന് സാംസ്‌കാരിക സമ്മേളനം. ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. മുഖ്യപ്രഭാഷണം മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, രാത്രി 9.30 ന് ഗാനമേള. 17 ന് വൈകുന്നേരം ആറിന് സ്തസംഗ് (ഭജന്‍സന്ധ്യ), 7.30 ന് ഡാന്‍സ്, 9.30 ന് കഥാപ്രസംഗം. 18 ന് വൈകുന്നേരം ആറിന് സംഗീതസദസ്, 7.30 ന് ഡാന്‍സ്, ഒന്‍പതിന് ഭക്തിഗാനമേള.
19ന് രാത്രി 7.30ന് നൃത്തനൃത്യങ്ങള്‍, 9.30 ന് ഗാനമേള, 20ന് വൈകുന്നേരം ആറിന് ഭജന, 7.30ന് നൃത്തനൃത്യങ്ങള്‍, ഒന്‍പതിന് ഭജന്‍സ്. 21 ന് രാത്രി 7.30 ന് ഡാന്‍സ്, ഒന്‍പതിന് മെഗാ ഗാനമേള, 22 ന് രാത്രി ഏഴിന് ഡാന്‍സ്, 8.30 ന് വെള്ളായണി ദേവീ ഗീതങ്ങള്‍, 10 .15 ന് പറണേറ്റ്. 23 ന് രാവിലെ ഏഴിന് നിലത്തില്‍പ്പോര്, വൈകുന്നേരം 5.30ന് ആറാട്ട്, രാത്രി 10.15 ന് താലപ്പൊലിയോടുകൂടി തങ്കതിരുമുടി അകത്ത് എഴുന്നള്ളിക്കും. തുടര്‍ന്ന് മത്സര കരിമരുന്ന് പ്രയോഗം. എല്ലാ ഉത്സവ ദിവസവും രാവിലെ 11ന് അന്നദാനവും രാത്രി 7.15ന് മാറ്റ് വീശും പപ്പര്കളിയും ഉണ്ടായിരിക്കും.













Discussion about this post