തിരുവനന്തപുരം: സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നതൊന്നും ശരിയല്ലെന്ന് ക്ഷേത്രത്തിലെ സ്വര്‍ണ പണിക്കാരനായിരുന്ന രാജു വെളിപ്പെടുത്തി. രാജുവിന്റെ മൊഴിയെ അടിസ്ഥാനപ്പെടുത്തിയാണ് അമിക്കസ് ക്യൂറി തിരുവിതാംകൂര്‍ രാജകുടുംബാഗം മാര്‍ത്താണ്ഡവര്‍മ്മക്കെതിരെ പോലും റിപ്പോര്‍ട്ടില്‍ ആക്ഷേപം ഉന്നയിച്ചത്. ക്ഷേത്രത്തിലെ സ്വര്‍ണവുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞതല്ല അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ഉള്ളതെന്ന് രാജു മാധ്യമങ്ങളോട് പറഞ്ഞു. ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം പുറത്തേക്ക് കൊണ്ടുപോയിട്ടില്ലെന്ന് രാജു ഉറപ്പിച്ചു പറയുന്നു. സ്വര്‍ണപ്പണികള്‍ മുഴുവന്‍ ക്ഷേത്രത്തിനകത്തിരുന്ന് തന്നെയാണ് ചെയ്ത് തീര്‍ത്തത്. തിരുവിതാംകൂര്‍ രാജകുടുംബവുമായി ദീര്‍ഘനാളത്തെ ബന്ധമുണ്ടെന്നും രാജു വ്യക്തമാക്കുന്നു. ക്ഷേത്രത്തിലെ സ്വര്‍ണ പണികള്‍ക്കെല്ലാം രേഖയുണ്ട്. രാജാവ് ഒരിക്കലും സ്വര്‍ണം നേരിട്ട് ഏല്‍പിച്ചിട്ടില്ല. തൂക്കം രേഖപ്പെടുത്തിയതിന് ശേഷം മാത്രമാണ് സ്വര്‍ണ പണിക്കായി ഏല്‍പിക്കുന്നത്. പണി പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും തൂക്കം നോക്കുമെന്നും രാജു പറഞ്ഞു.













Discussion about this post