നെടുമ്പാശേരി: എയര്‍ ഇന്ത്യയില്‍ ശമ്പളം 15 ശതമാനം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരേ പൈലറ്റുമാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതുസംബന്ധിച്ച് ഇന്ത്യന്‍ കൊമേഴ്സ്യല്‍ പൈലറ്റ്സ് അസോസിയേഷന്‍ (ഐസിപിഎ) എയര്‍ലൈന്‍ മാനേജ്മെന്റിന് നോട്ടീസ് നല്‍കി.
എയര്‍ ഇന്ത്യയില്‍ ലയിച്ച പഴയ ഇന്ത്യന്‍ എയര്‍ലൈന്‍സിലെ പൈലറ്റുമാരാണ് ഇതിനു നേതൃത്വം നല്‍കിയത്. എയര്‍ ഇന്ത്യ – സ്റാര്‍ അലയന്‍സില്‍ ചേരാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലായിട്ടുള്ള സാഹചര്യത്തില്‍ പ്രക്ഷോഭ ഭീഷണി അപ്രതീക്ഷിതമായ തിരിച്ചടിയാണ്. എയര്‍ ഇന്ത്യ ജീവനക്കാരുടെ ശമ്പളത്തില്‍ പ്രതിവര്‍ഷം 250 കോടി രൂപ വെട്ടിക്കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് 15 ശതമാനം ശമ്പളം കുറയ്ക്കാന്‍ നിര്‍ദേശം ഉന്നയിച്ചിട്ടുള്ളത്. എയര്‍ ഇന്ത്യ പ്രതിവര്‍ഷം ശമ്പളയിനത്തില്‍ 3200 കോടി രൂപയാണ് നല്‍കുന്നത്.













Discussion about this post