തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനിയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ ഇന്നലെ ആരംഭിച്ചു. ഇന്നലെ രാവിലെ എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയില്‍ ഫിസിക്സും കെമിസ്ട്രിയുമാണു നടന്നത്. 89.8 ശതമാനം പേര് പരീക്ഷയെഴുതിയിട്ടുണ്ട്. അപേക്ഷിച്ചിരുന്ന 1,19,025 പേരില്‍ 1,06,885 പേര് പരീക്ഷയെഴുതി. ഇന്ന് രാവിലെ പത്തുമുതല്‍ എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയുടെ മാത്തമാറ്റിക്സ് പരീക്ഷ നടക്കും.
നാളെ രാവിലെ 10 മുതല്‍ 12.30വരെ മെഡിക്കല്‍ പ്രവേശന പരീക്ഷ ഒന്നാം പേപ്പര്‍ കെമിസ്ട്രിയും ഫിസിക്സും ഉച്ചയ്ക്ക് 2.30 മുതല്‍ അഞ്ചുവരെ രണ്ടാം പേപ്പര്‍ ബയോളജിയും പരീക്ഷ നടക്കും. പ്രവേശന പരീക്ഷ അവസാനിക്കുന്ന നാളെ വൈകുന്നേരം ആറിന് എല്ലാ പരീക്ഷയുടേയും ഉത്തരസൂചികകള്‍ പ്രവേശന പരീ ക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
Discussion about this post