തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ പുതിയ ഒമ്പതംഗ ഭരണസമിതിയെ നിയോഗിക്കണമെന്ന് ഹിന്ദുപാര്‍ലമെന്റ് ആചാര്യസഭ സെക്രട്ടറി രാഹുല്‍ ഈശ്വര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 23 ന് കോടതിയുടെ നിരീക്ഷണം വന്ന ശേഷം നിലവിലുള്ള കേസില്‍ ഇടപെടുന്നത് അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഭരണസമിതിയില്‍ സര്‍ക്കാര്‍ പ്രതിനിധി, മഹാരാജാവിന്റെ പ്രതിനിധി, തന്ത്രി, എട്ടരയോഗം പ്രതിനിധി, സ്വാമിയാര്‍, ഈഴവ, നായര്‍ സമുദായാംഗങ്ങള്‍, എസ്.സി.എസ്.ടി പ്രതിനിധി, ഭക്തജനപ്രതിനിധി എന്നിവരെ ഉള്‍പ്പെടുത്തണമെന്ന് ഹിന്ദുപാര്‍ലമെന്റ് ആവശ്യപ്പെട്ടു.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രം സംബന്ധിച്ച് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റേതായി വന്ന റിപ്പോര്‍ട്ടിലെ പല ഭാഗങ്ങളും അതിശയോക്തിപരവും പര്‍വതീകരിച്ചതുമാണെന്ന് ഹിന്ദുപാര്‍ലമെന്റ് ഭാരവാഹികള്‍ ആരോപിച്ചു. സ്വാര്‍ത്ഥലാഭത്തിനായി അമിക്കസ് ക്യൂറിയെ തെറ്റിദ്ധരിപ്പിക്കാന്‍ പലരും ശ്രമിച്ചതായും അവര്‍ ആരോപിച്ചു. പത്രസമ്മേളനത്തില്‍ ഹിന്ദുപാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സി.പി.സുഗതന്‍, നെയ്‌ശേരി മനോജ് എന്നിവരും പങ്കെടുത്തു.













Discussion about this post