തിരുവനന്തപുരം: പരിസ്ഥിതിയുടെയും ഔഷധ സസ്യങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഔഷധ സസ്യബോര്‍ഡ് നിര്‍മിക്കുന്ന ‘കാവുകളുടെ സംസ്‌കൃതി’ എന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.
മന്ത്രി വി.എസ്. ശിവകുമാര്‍ സ്വിച്ചോണ്‍ കര്‍മം നിര്‍വഹിച്ചു. ചടങ്ങില്‍ കൗണ്‍സിലര്‍ കെ. മഹേശ്വരന്‍നായര്‍, ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഉമ്മന്‍ വി. ഉമ്മന്‍, ആയുര്‍വേദ ഡയറക്ടര്‍ ഡോ. അനിതാജേക്കബ്, ആയുര്‍വേദ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ടി. ശിവദാസ്, അഡീഷണല്‍ സെക്രട്ടറി കെ. സുദര്‍ശനന്‍, ഔഷധ സസ്യബോര്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ജി. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.













Discussion about this post