തിരുവനന്തപുരം : വട്ടിയൂര്‍കാവ് സ്വദേശിയില്‍ നിന്നും രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ടോട്ടല്‍ ഫോര്‍ യു നിക്ഷേപതട്ടിപ്പ് കേസിലെ പ്രതി ശബരിനാഥിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ ശബരിനാഥിനെ നാലുദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. ശബരിക്കെതിരെയുള്ള 34 കേസുകളില്‍ ഒരു കേസ്ഒഴികെയുള്ളവയില്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒളിവിലായിരുന്ന ശബരീനാഥ് തിങ്കളാഴ്ച തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.












