ന്യൂഡല്‍ഹി: വിവാഹിതരാകാതെ ദീര്‍ഘകാലം ഒരുമിച്ച് കഴിഞ്ഞശേഷം കുട്ടികളുണ്ടാകുന്നവരുടെ വിവാഹം കഴിഞ്ഞതായി പരിഗണിക്കുമെന്നും ഇവരുടെ കുട്ടികള്‍ക്ക് നിയപരിരക്ഷ ലഭിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റിസുമാരായ ബി.എസ്.ചൌഹാന്‍, ജെ.ചലമേശ്വര്‍ എന്നിവരടങ്ങിയ ബഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. പരമ്പരാഗത രീതിയില്‍ നടക്കുന്ന വിവാഹങ്ങള്‍ക്ക് മാത്രമേ നിയമസാധുതയുള്ളൂ എന്ന മദ്രാസ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് അഭിഭാഷകന്‍ ഉദയഗുപ്ത നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി വിധി. മദ്രാസ് ഹൈക്കോടതിയുടെ വിധി ശരിയല്ലെന്ന് വ്യക്തമാക്കിയായിരുന്നു ഹര്‍ജി. ഈ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.












